ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദം, ചിത്രം, പേര്, തനതു സവിശേഷതകൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് . 'കെബിസി ലോട്ടറി' അടക്കമുള്ളവർ 'സെലിബ്രിറ്റി എന്ന തന്റെ പദവി' ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് 80കാരനായ അമിതാഭ് ബച്ചൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ബച്ചൻ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ ഇതുവഴി നികത്താനാവാത്ത നഷ്ടവും അപകീർത്തിയും സംഭവിക്കാമെന്നും ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. ബച്ചന്റെ അവകാശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം നൽകിയ വെബ്സൈറ്റുകളിൽനിന്ന് അത് പിൻവലിക്കാൻ നടപടിയെടുക്കാൻ ടെലികോം അധികൃതരോട് കോടതി നിർദേശിച്ചു.
ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ടെലിഫോൺ നമ്പറുകൾ തടയാൻ ടെലികോം സേവന ദാതാക്കളോടും നിർദേശിച്ചു. ലോട്ടറിക്ക് പുറമെ വെബ്സൈറ്റ് ഡൊമെയ്ൻ പേരുകളും നടന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 'അമിതാഭ് ബച്ചൻ വിഡിയോ കോൾ' സേവനവും അദ്ദേഹത്തിന്റെ ചിത്രങ്ങൾ അടങ്ങിയ ടിഷർട്ടുകളും ഉണ്ടെന്നും ബച്ചനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ അമീത് നായിക്, പ്രവീൺ ആനന്ദ് എന്നിവരും ബച്ചനുവേണ്ടി ഹാജരായി. കേസ് അടുത്ത മാർച്ചിൽ വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.