1000 യു.പി.എസ്.സി വേക്കൻസികൾക്കായി അപേക്ഷിച്ചിരിക്കുന്നത് 10 ലക്ഷംപേർ; യുവാക്കൾക്കായി ഒരു പ്ലാൻ ബി വേണമെന്ന് രാഹുൽ

1000 യു.പി.എസ്.സി വേക്കൻസികൾക്കായി അപേക്ഷിച്ചിരിക്കുന്നത് 10 ലക്ഷംപേരാണെന്നും യുവാക്കൾക്കായി ഒരു പ്ലാൻ ബി നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഹുൽ ഗാന്ധി. ഡൽഹിയിൽ യുവാക്കളുമായി സംസാരിച്ചതിന്റെ വിഡിയോയും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും യുവാക്കൾ രാഹുലുമായി പങ്കുവച്ചു. വിഡിയോ ട്വിറ്ററിൽ ലക്ഷക്കണക്കിനുപേരാണ് കണ്ടത്.

നേരത്തേ കർണാടകയിലെ ബെല്ലാരിയിൽ നടന്ന റോഡ്‌ഷോയിൽ രാഹുൽ പ​ങ്കെടുത്തു. താൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ പഴയകാല പ്രതാപ കേന്ദ്രമായ ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമായി. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങൾ പിന്തുടർന്നു.

പൊതുയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ആരവങ്ങളോടെയാണ് പ്രവർത്തകർ വരവേറ്റത്. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.


Tags:    
News Summary - Do you know, more than 10 lakh youth apply for 1000 UPSC vacancies-Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.