കൊൽക്കത്ത: ജയിലിൽ മയക്കുമരുന്നും ബ്ലേഡും മദ്യവും മൊബൈൽ ഫോണും എത്തിച്ചു നൽകിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ അലിപോർ സെൻട്രൽ ജയിലിൽ 10 വർഷത്തോളമായി ജോലി ചെയ്യുന്ന ഡോ.അമിതാവ ചൗധരിയാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ പിടിയിലായത്.
ഇയാളിൽ നിന്ന് നാല് കിലോഗ്രാം മരിജുവാന,35 മൊബൈൽ ഫോണുകൾ, ചാർജറുകൾ, മദ്യം എന്നിവയും 1.46 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇത്തരത്തിൽ നിയമവിരുദ്ധമായി സാധനങ്ങൾ തടവുകാർക്ക് എത്തിച്ചു നൽകിയതിലൂടെ ഡോ.ചൗധരി ഒരുപാട് പണം സമ്പാദിച്ചിരിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
10 വർഷക്കാലത്തോളം ജയിലിൽ ജോലി ചെയ്യുന്നയാളായതിനാൽ രക്ഷപ്പെടാമെന്നാണ് ഡോക്ടർ കരുതിയിരുന്നത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഡോക്ടർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.