വിമാനത്തിൽ കുഴഞ്ഞുവീണ ജവാന് പുതുജീവൻ നൽകി ഡോക്ടർമാരും മലയാളി നഴ്സും

ന്യൂഡൽഹി: വിമാനത്തിൽ കുഴഞ്ഞു വീണ ജവാന് പുതുജീവൻ നൽകി മലയാളി നഴ്സ്. 2020ലെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിന് അർഹയായ പി. ഗീതയാണ് വിമാനത്തിൽ കുഴഞ്ഞു വീണ ജവാനെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഡോക്ടർമാരോടൊപ്പം സഹായിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്സംഭവം.

വിമാനം പുറപ്പെട്ടു 45 മിനിറ്റിനു ശേഷം, ജമ്മുവില്‍ സൈനികനായ സുമന്‍ (32) കുഴഞ്ഞുവീഴുകയായിരുന്നു. യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് വിമാനത്തിലെ ജീവനക്കാര്‍ അറിയിക്കുകയും തുടർന്ന് ഗീതയും രണ്ട് ഡോക്ടര്‍മാരും ആവശ്യമായ ചികിത്സ നൽകുകയുമായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചശേഷം സൈനികനെ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് സിവില്‍ സ്റ്റേഷൻ സ്വദേശിയാണ് പി. ഗീത. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ നഴ്സിങ് സൂപ്രണ്ടുകൂടിയാണിവർ. ഇത്തവണ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിന് അർഹരായ ജേതാക്കള്‍ക്കൊപ്പം രാഷ്ട്രപതിഭവനിലെ പരിപാടിയില്‍ പങ്കെടുക്കാൻ ഗീതക്കും ക്ഷണം ലഭിച്ചിരുന്നു. 

Tags:    
News Summary - Doctors and a Malayali nurse revived the jawan who collapsed in the flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.