ചരക് ശപഥും ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുമില്ല; ഇനി മെഡിക്കൽ ബിരുദദാന ചടങ്ങിൽ 'ഡോക്ടറുടെ പ്രതിജ്ഞ'

ന്യൂഡൽഹി: മെഡിക്കൽ ബിരുദ പഠനാരംഭത്തിലും ബിരുദാനം നടക്കുമ്പോഴും ഇനി പുതിയ പ്രതിജ്ഞ ചെല്ലും. 'ഡോക്ടറുടെ പ്രതിജ്ഞ' എന്ന പേരിലാണ് ഇത് അറിയപ്പെടുക. 

ബിരുദദാന ചടങ്ങിൽ നേരത്തെയുണ്ടായിരുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി മഹര്‍ഷി ചരകന്‍റെ പേരിലുള്ള ശപഥം (മഹര്‍ഷി ചരക് ശപഥ്) ഏര്‍പ്പെടുത്താനുള്ള ദേശീയ മെഡിക്കല്‍ കമീഷന്‍റെ (എൻ.എം.സി) നിര്‍ദേശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ, ഹിപ്പോക്രാറ്റിക് പ്രതിജ്ഞയും ചരക പ്രതിജ്ഞയും പരാമർശിക്കാതെ 'ഡോക്ടറുടെ പ്രതിജ്ഞ' എന്നാക്കി മെഡിക്കൽ പരിശീലനം നടത്തുന്നവർക്കുള്ള പുതിയ കരട് മാർഗരേഖ എൻ.എം.സി പുറത്തിറക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ വിഡിയോ കോൺഫറൻസിങ് വഴി നടത്തിയ യോഗത്തിലാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥം കൊണ്ടുവരാൻ നിർദേശിച്ചത്. വിവാദമായതോടെ ഇത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നായിരുന്നു എൻ.എം.സി വിശദീകരിച്ചത്.


Tags:    
News Summary - Doctor's Pledge at Medical Graduation Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.