യുവാവിന്‍റെ വയറ്റിൽ നിന്നും 63 സ്പൂണുകൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്തു; അമ്പരന്ന് ഡോക്ടർമാർ

ലഖ്നോ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിന്‍റെ വയറ്റിൽ നിന്നും 63 സ്പൂണുകൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്തു.രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ മുസഫർനഗർ സ്വദേശിയുടെ വയറ്റിൽ നിന്നും തലയില്ലാത്ത 63 സ്പൂണുകളാണ് പുറത്തെടുത്തത്.ശസ്ത്രക്രിയ വിജയകരമാണെന്നും രോഗി നിലവിൽ സുഖമായിരിക്കുന്നുവെന്നും മീററ്റ് ആസ്ഥാനമായുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം അറിയിച്ചു.

'മുസാഫർനഗർ ജില്ലയിലെ ബൊപ്പാറ ഗ്രാമത്തിൽ നിന്നുള്ള വിജയ് ചൗഹാൻ എന്നയാൾ ഏകദേശം 15 ദിവസം മുമ്പാണ് കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ഇയാളുടെ വയറ്റിൽ ചില പ്രത്യേക വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശുപാർശ ചെയ്തു. വീണ്ടും നടത്തിയ പരിശോധനയിൽ ആമാശയത്തിനുള്ളിൽ സ്പൂൺ പോലെയുള്ള വസ്തുവിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ കഴിഞ്ഞ ഏഴ് മാസമായി ഷാംലിയിലെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.

പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാർ സ്പൂണുകൾ വിഴുങ്ങാൻ തന്നെ നിർബന്ധിച്ചതായാണ് രോഗി ആദ്യം പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ഇവ വിഴുങ്ങിയെന്നായി. ഇത്തരമൊരു കേസ് ആദ്യമായാണ് കാണുന്നത്'- സർജൻ ഡോ.രാകേഷ് ഖുറാന പറഞ്ഞു. രോഗി പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നതിനാൽ എങ്ങനെ, എന്തിനാണ് സ്പൂണുകൾ വിഴുങ്ങിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സർജൻ കൂട്ടിച്ചേർത്തു. അതേസമയം, പുനരധിവാസത്തിനിടെ ചൗഹാനെ സ്പൂണുകൾ കഴിക്കാൻ ജീവനക്കാർ നിർബന്ധിച്ചതായി കുടുംബം ആരോപിച്ചു. അതേസമയം, മൊത്തത്തിൽ അവ്യക്തത നിറഞ്ഞ സംഭവത്തിൽ പൊലീസിൽ ഇതുവരെ പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Tags:    
News Summary - Doctors remove 63 spoons from Muzaffarnagar man’s stomach in Meerut hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.