പ്രധാനമന്ത്രി 'മൻ കി ബാതിൽ' പരാമർശിച്ച നായ്​ ചത്തു; ഔദ്യോഗിക ബഹുമതികളോടെ കുഴിച്ചുമൂടി

മീററ്റ്​: പ്രധാനമ​ന്ത്രി നരേന്ദ്ര മോദി 'മൻ കി ബാതിൻ' പരാമർശിച്ച നായ്​ അന്ത്യശ്വാസം വലിച്ചു. കോവിഡ്​ കാലത്ത്​ ഏകനായ നായയെ ഉത്തർപ്രദേശ്​ പൊലീസിൻെറ പി.എ.സി വിഭാഗം സംരക്ഷിക്കുന്നത്​ പ്രധാനമന്ത്രി മൻ കി ബാതിൽ പരമാർശിക്കുകയും പ്രശംസിക്കുകയും ചെയ്​തിരുന്നു.

രാകേഷ്​ എന്നു വിളിക്കപ്പെട്ടിരുന്ന നായക്ക്​ അഞ്ചുവയസ്സ്​ പ്രായമുണ്ടായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ പൊലീസുകാർ നായയെ കുഴിച്ചുമൂട്ടി. ലോക്​ഡൗൺ കാലത്ത്​ ഏകനായ നായയെ പൊലീസുകാർ ​ ഭക്ഷണവും മറ്റും നൽകി പരിപാലിച്ച്​ വരുകയായിരുന്നു.

Tags:    
News Summary - dog mentioned in Mann Ki Baat is no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.