ചെന്നൈ: ഗർഭിണിക്ക് നൽകിയ രക്തത്തിൽ നിന്നും എച്ച്.െഎ.വി ബാധിച്ചു എന്നറിഞ്ഞതിനെ തുടർന്ന് മനംനൊന്ത് ആ ത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായി മധുരൈ രാജാജി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 കാരനാണ് മരണത്തിന് കീഴടങ്ങിയത്. സർക്കാർ ആശുപത്രിയിലെ രക്തബാങ്കിൽ യുവാവ് നൽ കിയ രക്തം സ്വീകരിച്ച ഗർഭിണിക്കാണ് എച്ച്.െഎ.വി ബാധിച്ചത്. വിരുതുനഗറിനടുത്തെ സത് തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം.
തെൻറ രക്ത പരിശോധനയിൽ എച്ച്.െഎ.വി പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് ആശുപത്രി അധികൃതരെ ഉടൻ വിവരം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതർ നടത്തിയ പരിശോധനയിലാണ് ഒരു ഗർഭിണിക്ക് രകതം നൽകിയതായി കണ്ടെത്തിയത്. ഉടൻ തന്നെ സ്ത്രീയെ വിളിച്ചുവരുത്തി വിവരം അറിയിക്കുകയും പരിശോധനയിൽ അവർക്ക് എച്ച്.െഎ.വി പകർന്നതായി കണ്ടെത്തുകയുമായിരുന്നു. നിലവിൽ സ്ത്രീയെ ആൻറിറെട്രോവൈറൽ തെറാപ്പിക്ക് വിധേയയാക്കിയിട്ടുണ്ട്.
മകന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല, ഗർഭിണിയായ സ്ത്രീ തെൻറ രക്തം സ്വീകരിച്ചതിനെ തുടർന്ന് അവർക്ക് എച്ച്.െഎ.വി പകർന്നു എന്നറിഞ്ഞതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് യുവാവിെൻറ മാതാവ് പ്രതികരിച്ചു.
എലിവിഷം കഴിച്ചതായി ശ്രദ്ധയിൽ പെട്ടതോടെ യുവാവിെൻറ കുടുംബം ഉടൻതന്നെ രാമനാഥപുരം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ശേഷം മധുരൈ രാജാജി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെ വെച്ച് ഇന്ന് രാവിലെ എട്ട് മണിക്കാണ് രക്തം വാർന്ന് യുവാവ് മരണപ്പെട്ടതെന്ന് ഡോ. ഷൺമുഖ സുന്ദരം അറിയിച്ചു.
രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന് കാണിച്ച് സത്തൂർ ആശുപത്രിയിൽ നിന്നും ഒരു ജീവനക്കാരനെ സർവിസിൽനിന്ന് പിരിച്ചുവിടുകയും രണ്ടുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനെത്ത രക്തബാങ്കുകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
സത്തൂരിലെ ആശുപത്രിയിൽ ഡിസംബർ മൂന്നിനാണ് ഗർഭിണി പരിശോധനക്കായി എത്തിയത്. യുവതിക്ക് വിളർച്ചയുണ്ടെന്ന് കണ്ട് രക്തം കയറ്റണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയിലെ രക്തബാങ്കിൽനിന്നാണ് രക്തമെത്തിച്ചത്. പിന്നീടുള്ള പരിശോധനയിൽ യുവതിക്ക് എച്ച്.െഎ.വി ബാധ കണ്ടെത്തി. യുവാവ് അയാളുടെ ബന്ധുവിന് വേണ്ടിയാണ് രക്തം ബാങ്കിൽ ഏൽപ്പിച്ചിരുന്നത്. എന്നാൽ അത് ഉപയോഗിച്ചിരുന്നില്ല. പിന്നീട് യുവതിക്ക് ആവശ്യം വന്നപ്പോൾ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.