ഗ്യാൻവാപി സർവേക്ക്കൂടുതൽ സമയം അനുവദിക്കരുത് –മസ്ജിദ് കമ്മിറ്റി

വാരാണസി (യു.പി): ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നടത്തുന്ന സർവേ പൂർത്തിയാക്കാൻ എട്ടാഴ്ച കൂടി വേണമെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ആവശ്യം എതിർത്ത് മസ്ജിദ് കമ്മിറ്റി.

ജില്ല ജഡ്ജി എ.കെ. വിശ്വേഷിന്റെ കോടതിയിൽ എ.എസ്.ഐ നൽകിയ അപേക്ഷയിൽ തിങ്കളാഴ്ചയാണ് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി എതിർപ്പ് അറിയിച്ചത്.

പള്ളി സമുച്ചയത്തിൽ അനുമതിയില്ലാതെ എ.എസ്‌.ഐ കുഴിയെടുക്കുകയാണെന്നും പടിഞ്ഞാറ് ഭാഗത്തുള്ള മതിലിനോട് ചേർന്ന അവശിഷ്ടങ്ങൾ നീക്കുകയും ഘടനയെ അപകടത്തിലാക്കുകയുമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് സർവേ നടത്താൻ എ.എസ്‌.ഐക്ക് അധികാരമില്ല.

ശാസ്ത്രീയ രീതികളിലൂടെയുള്ള സർവേക്ക് മാത്രമേ കോടതി ഉത്തരവിട്ടിട്ടുള്ളൂവെന്നും കമ്മിറ്റി പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന ഗ്യാൻവാപി മസ്ജിദ്, ക്ഷേത്രം തകർത്താണോ നിർമിച്ചതെന്നറിയാൻ ശാസ്ത്രീയ സർവേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21നാണ് എ.എസ്.ഐയോട് നിർദേശിച്ചത്. കേസിൽ ഈമാസം എട്ടിന് വീണ്ടും വാദം കേൾക്കും.  

Tags:    
News Summary - Don't allow too much time for Gyanwapi survey – Masjid Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.