ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിത മന്ത്രിയായിരുന്ന അനിൽ ദവെയുടെ മരണം ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തേയും ഒരുപോലെ വേദനിപ്പിക്കുന്നതായിരുന്നു. ഏറ്റവും ലളിതമായി രീതിയിലായിരിക്കണം തന്‍റെ സംസ്കാരകർമങ്ങൾ നടത്തേണ്ടതെന്ന് അദ്ദേഹം വിൽപ്പത്രത്തിൽ നേരത്തേ തന്നെ എഴുതിവെച്ചിരുന്നു.
2012 ജൂലായ് 23ന് എഴുതിയ വിൽപ്പത്രത്തിൽ തന്‍റെ ശവസംസ്കാര കർമങ്ങൾ നടത്തേണ്ടത് മധ്യപ്രദേശിലെ ബന്ദ്രബനിലാണെന്ന് എഴുതിയിട്ടുണ്ട്. ഇവിടെയാണ് വർഷം തോറും അന്താരാഷ്ട്ര നദീ ഉത്സവം നടക്കാറുള്ളത്. നർമദാ സംരക്ഷണത്തിനുവേണ്ടി ഒരുപാട് സമയം നീക്കിവെച്ചയാളാണ് ദവെ.
എല്ലാ വർഷവും നദിയുത്സവം സംഘടിപ്പിക്കാൻ ഏത് തരക്കുകൾക്കിടക്കും ദവെ സമയം കണ്ടെത്തിയിരുന്നു. നർമദ നദീ സംരക്ഷണത്തിനും അതിന്‍റെ വൃഷ്ട്രി പ്രദേശത്തിന്‍റെ സംരക്ഷണത്തിനും വേണ്ടി 'നർമദ സമഗ്ര' എന്ന പേരിൽ ഒരു പദ്ധതിക്ക് ഇദ്ദേഹം രൂപം നൽകി.
തന്‍റെ പേരിൽ അവാർഡുകളോ മറ്റ് അംഗീകാരങ്ങളോ നൽകരുതെന്നും വിൽപ്പത്രത്തിൽ ദവെ നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.