ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഡൽഹി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങൾ അതിശൈത്യത്തിേന്റതാകാമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വീടിനകത്തിരുന്നും വർഷാന്ത്യ പാർട്ടികളിലും മദ്യപിക്കുന്നത് നല്ല തീരുമാനമാകില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ വരുത്തുമെന്നും മുന്നറിയിപ്പ് നൽകി. 'മദ്യപിക്കരുത്. അത് ശരീരോഷ്മാവ് കുറക്കും' -ഇന്ത്യ മെട്രോളജിക്കൽ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അതിശൈത്യത്തിൽ വീടിനകത്ത് കഴിയണം. വൈറ്റമിൻ സി അധികമുള്ള പഴങ്ങൾ കഴിക്കണം. ശരീരം തണുപ്പിനെ പ്രതിരോധിക്കുന്നതിന് ചർമം നനവുള്ളതായി സൂക്ഷിക്കണമെന്നും പറയുന്നു.
ഡിസംബർ 29 മുതൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാന്റെ വടക്കുഭാഗങ്ങളിൽ ശൈത്യം രൂക്ഷമാകും. ഡിസംബർ 28ന് തണുപ്പിന് നേരിയ ശമനമുണ്ടാകുമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തണുപ്പ് ഉയരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.