ന്യൂഡൽഹി: പട്ടികജാതി വിഭാഗക്കാരുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഇടപാടുകളിൽ ‘ദലിത്’ എന്ന പദം പ്രയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര വകുപ്പുകൾക്കും സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രസർക്കാർ നിർദേശം.
സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ, ജനുവരി 15ലെ മധ്യപ്രദേശ് ൈഹകോടതി ഉത്തരവും പരാമർശിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒൗദ്യോഗിക നടപടിക്രമങ്ങളിൽ പട്ടികജാതി വിഭാഗത്തിൽപെടുന്നവരെ ‘ദലിത്’ എന്ന സംജ്ഞ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ഉത്തരവ്. ദലിത് എന്ന പദം ഭരണഘടനയിൽ ഉപയോഗിച്ചിട്ടില്ലെന്നും 341ാം വകുപ്പിൽ പരാമർശിക്കുന്ന പട്ടികജാതി പേരുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
ഇതിന് ആധാരമായി 1982 ഫെബ്രുവരി 10ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശവും സാമൂഹികനീതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതിൽ പട്ടികജാതി വിഭാഗക്കാരെ അവരുൾപ്പെടുന്ന ജാതിയുടെ പേരിൽ മാത്രമേ പരാമർശിക്കാവൂവെന്നും ‘ഹരിജൻ’ എന്ന പദമുപയോഗിച്ച് വിശേഷിപ്പിക്കാൻ പാടില്ലെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിഷ്കർഷിക്കുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ‘ദലിത്’ പ്രയോഗവും ഒഴിവാക്കാൻ നിർദേശം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.