ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർ വീടുകൾതോറും എത്തി വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മോദി പറഞ്ഞു. വാക്സിനേഷനെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും, തെറ്റിദ്ധാരണകൾ മാറ്റാനായി പ്രാദേശിക മതനേതാക്കളുടെ സഹായം തേടാമെന്നും മോദി പറഞ്ഞു. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ നിരക്ക് ഏറ്റവും കുറവുള്ള ജില്ലകളിലെ ആരോഗ്യ അധികൃതരുമായി നടത്തിയ വിഡിയോ കോൺഫറൻസിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.
വാക്സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ആഘോഷകാലം വരികയാണ്, അതിനാല്‍ കൂടുതല്‍ ജാഗ്രത വേണം -മോദി പറഞ്ഞു.
12 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിനു താഴെ ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിനേഷനിലെ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്സിനേഷനാണ്. അതിനാല്‍ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണം. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.