കൊൽക്കത്ത: അയോധ്യ വിധിയിൽ പുനഃപരിശോധന ഹരജി നൽകാനുള്ള മുസ്ലിം സംഘടനകളുടെ നീക്കത്തെ ഇരട്ടത്താപ്പെന്ന് ശ്രീ ശ്രീ രവിശങ്കർ. രാജ്യത്തിെൻറ സമ്പദ്ഘടന ശക്തിപ്പെടുത്താനാണ് ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു ശ്രമിക്കേണ്ടതെന്നും അയോധ്യ കേസിൽ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയിൽ ഉണ്ടായിരുന്ന രവിശങ്കർ പറഞ്ഞു.
‘അയോധ്യ വിധിയിൽ ഞാൻ സന്തുഷ്ടനാണ്. ഒരു വശത്ത് രാമക്ഷേത്രവും മറു വശത്ത് പള്ളിയും പണിയണമെന്നും ഇതിനായി ഇരു വിഭാഗങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും 2003 മുതൽ ഞാൻ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തർക്ക സ്ഥലത്തുതന്നെ പള്ളി പണിയണമെന്ന നിർബന്ധബുദ്ധി അർഥശൂന്യമാണ് - ഒരഭിമുഖത്തിൽ രവിശങ്കർ വ്യക്തമാക്കി.
ദീർഘനാളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാനിടയാക്കിയ സുപ്രീംകോടതി വിധി പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.