ന്യൂഡൽഹി: ഇരട്ടപ്പദവി വഹിച്ചതിന് 20 ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ രാഷ്്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. വെള്ളിയാഴ്ചയാണ് മുഖ്യതെരഞ്ഞെുപ്പ് കമീഷണർ എ.കെ. ജ്യോതി 20 എം.എൽ.എമാരെ അയോഗ്യരാക്കുന്ന ശിപാർശ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്.
ശിപാർശയിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചിരുന്നു. ഇതിനിടെയാണ് അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ശനിയാഴ്ച ചേർന്ന ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, അേയാഗ്യരാക്കിയ ഏഴുപേർ നൽകിയ ഹരജി ഡൽഹി ൈഹകോടതി തിങ്കളാഴ്ച പരിഗണിക്കും.
കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. അതിനിടെ, കോടതി വിധി വരുന്നതിനു മുമ്പുതന്നെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡൽഹി മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ എം.എൽ.എമാർക്ക് നിർദേശം നൽകി. ഡൽഹിയിൽ ദൈവമാണ് 67 സീറ്റ് നൽകിയതെന്നും സത്യത്തിെൻറ പാത വെടിയരുതെന്നും രാഷ്ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കെജ്രിവാൾ പ്രതികരിച്ചു.
പാർലമെൻററി സെക്രട്ടറിമാരായി പ്രവർത്തിക്കവെ എം.എൽ.എമാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് പാർട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടത്തെ ചീഫ് സെക്രട്ടറിയായിരുന്നു എ.കെ. ജ്യോതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2015 മാർച്ചിലാണ് ആം ആദ്മി പാർട്ടി തങ്ങളുടെ 21 എം.എൽ.എമാരെ പാർലമെൻററി സെക്രട്ടറിമാരായി നിയമിച്ചത്.
എം.പി, എം.എൽ.എ തുടങ്ങി ഭരണഘടന പദവിയിലിരിക്കെ സർക്കാറിൽനിന്ന് ഇരട്ട പ്രതിഫലം പറ്റുന്നത് അയോഗ്യതയാകുമെന്ന പരാതിയിലാണ് തെരെഞ്ഞടുപ്പ് കമീഷൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.