ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകരും ഡൽഹി െപാലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. കഫീൽ ഖാൻ. കർഷകർ ക്ഷമയും അച്ചടക്കവും പാലിക്കണെമന്ന് കഫീൽ ഖാൻ അറിയിച്ചു.
കർഷക സഹോദരങ്ങളോട് ക്ഷമയും അച്ചടക്കവും പാലിക്കാൻ ആവശ്യപ്പെടുകയാണ്. അക്രമം ഈ മുന്നേറ്റത്തെ തകർക്കും. ജനാധിപത്യപരമായ പ്രതിഷേധത്തിൽ അക്രമത്തിന് സ്ഥാനമില്ല - കഫീൽ ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.
പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് അന്യായ തടങ്കലിലാക്കപ്പെട്ട കഫീൽ ഖാൻ 2020 സെപ്തംബറിലാണ് പുറത്തിറങ്ങിയത്. ഡോ. നിയമവിരുദ്ധമായി ചുമത്തിയ ദേശസുരക്ഷ നിയമം (എൻ.എസ്.എ) റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയെത്തുടർന്നാണ് കഫീല്‍ ഖാൻ മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.