ഐ.എം.എ പ്രസിഡന്‍റായിരുന്ന ഡോ. കെ.കെ. അഗർവാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: പത്​​മശ്രീ ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ പ്രസിഡന്‍റുമായിരുന്ന ഡോ. കെ.കെ. അഗർവാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30ഒാടെ ഡൽഹി എയിംസിലായിരുന്നു അന്ത്യം.

​കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അത്യാസന്ന നിലയിലായ അദ്ദേഹം ​െവന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​.

ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്​ ​െക.കെ. അഗർവാളെന്ന്​ കുടുംബം പ്രസ്​താവനയിൽ പറഞ്ഞു.

മഹാമാരിയുടെ സമയത്തും ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിഡിയോയിലൂടെയും മറ്റും നിർദേശങ്ങൾ നൽകുന്നതിനും മുൻകൈയെടുത്തിരുന്നു. കൊറോണ വൈറസിനെക്കുറിച്ചും ബ്ലാക്ക്​ ഫംഗസിനെക്കുറിച്ചും അദ്ദേഹം വിഡിയോകൾ പുറത്തിറക്കിയിരുന്നു. 


Tags:    
News Summary - Dr KK Aggarwal, Padma Shri and former IMA president, dies of Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.