കോവിഡ്​ മരുന്ന്​ 2-ഡി.ജി ഗർഭിണികളും കുട്ടികളും ഉപപയോഗിക്കരുതെന്ന്​ ഡി.ആർ.ഡി.ഒ


ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതർക്ക്​ ഉപയോഗിക്കാൻ അനുമതി ലഭിച്ച 2-ഡി.ജി മരുന്ന്​ ഉപയോഗിക്കുന്നവർക്ക്​ നിർദേശങ്ങളുമായി നിർമാതാക്കളായ പ്രതിരോധ ഗവേഷണ, വികസന സംഘടന (ഡി.ആർ.ഡി.ഒ). രോഗബാധ സാരമായ ഘട്ടത്തി​ലുള്ളവർക്കും അതിതീവ്രമായി ബാധിച്ചവർക്കും 10 ദിവസം വരെ മരുന്ന്​ നൽകാമെന്ന്​ വാർത്താ കുറിപ്പിൽ അറിയിച്ചു.

അതേ സമയം പ്രമേഹം കൂടുതലുള്ളവർ, ഹൃദ്രോഗികൾ, ശ്വസന പ്രശ്​നങ്ങളുള്ളവർ (എ.ഡി.എസ്​), വൃക്ക രോഗികൾ തുടങ്ങിയവരിൽ 2-ഡി.ജിയുടെ പാർശ്വഫലങ്ങൾ പഠന വിധേയമാക്കിയിട്ടില്ല. അതിനാൽ, ഈ വിഭാഗക്കാർ മരുന്ന്​ കഴിക്കു​േമ്പാൾ പ്രത്യേക ജാഗ്രത കാണിക്കണം.

ഗർഭിണികൾ, മുലയൂട്ടുന്നവർ, 18 വയസ്സിന്​ താഴെയുള്ളവർ എന്നിവർക്ക്​ ഈ മരുന്ന്​ നൽകരുത്​.

രാജ്യത്ത്​ റെഡ്​ഡീസ്​ ലാബ്​ ആണ്​ മരുന്ന്​ വിതരണം ചെയ്യുന്നത്​. കൂടുതൽ വിശദാംശങ്ങൾക്ക്​ ഈ മരുന്നുകമ്പനിയുമായി ബന്ധപ്പെടണമെന്നും ഡി.ആർ.ഡി.ഒ നിർദേശിക്കുന്നു.

Tags:    
News Summary - DRDO issues directions for use of 2-DG, its drug for Covid-19 patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.