ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ വസ്ത്രധാരണത്തിെൻറ കുഴപ്പമല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിർമല സീതാരാമൻ. സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുേമ്പാൾ അവരുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവർ ഉണ്ട്. വസ്ത്രധാരണമാണ് അതിക്രമങ്ങൾക്ക് കാരണമെങ്കിൽ വയോധികരും ചെറിയകുട്ടികളും ബാലത്സംഗത്തിനിരയാകുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമനിർവഹണ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു.
10 ലൈംഗിക പീഡനകേസുകൾ രജിസ്റ്റർ ചെയ്യുേമ്പാൾ അതിൽ ഏഴെണ്ണത്തിലും പ്രതികൾ ഇരയുടെ ബന്ധുവോ സുഹൃത്തുക്കളോ അയൽപക്കകാരോ ആകും. നിയമവ്യവസ്ഥ ഇത്തരം സംഭവങ്ങളിൽ പരപ്രേരണ കൂടാതെ നടപടിയെടുക്കാൻ സന്നദ്ധത കാണിക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഫെ.െഎ.സി.സി.െഎയുടെ പരിപാടിയിൽ പെങ്കടുത്തു സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.