ന്യൂഡൽഹി: മധ്യപ്രദേശിെൻറയും ഉത്തർപ്രദേശിെൻറയും വിവിധ ഭാഗങ്ങളിൽ വ്യാപകമായ വർഗീയാതിക്രമങ്ങൾ അരങ്ങേറി. മുസ്ലിം വാസ മേഖലകളിലെ വീടുകളും പള്ളികളും ആക്രമണത്തിനിരയാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ പല ഗ്രാമങ്ങളിൽനിന്നും മുസ്ലിംകൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന വാർത്തകളും പുറത്തുവന്നു. അക്രമങ്ങൾ വ്യാപകമായിട്ടും പള്ളികൾക്കുനേരെ ൈകയേറ്റമുണ്ടായിട്ടും മാധ്യമങ്ങളും സർക്കാറും കണ്ടില്ലെന്ന് നടിക്കുകയാണെന്ന വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്തുവന്നു.
മധ്യപ്രദേശിലെ മാണ്ഡ്സോറിൽ മാൽവ ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ ദൊരാനയിലേക്ക് പുറത്തുനിന്ന് വടിയും തോക്കുമേന്തി പ്രകടനമായി വന്ന 5000ത്തോളം ഹിന്ദുത്വവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തിന് ഫണ്ട് ശേഖരണം എന്ന പേരിലായിരുന്നു ജയ് ശ്രീറാം വിളികളോടെയുള്ള പ്രകടനം. മുസ്ലിം ന്യൂനപക്ഷത്തിെൻറ വീടുകളും കടകളും കൊള്ളയടിച്ച് പണവും ആഭരണങ്ങളും കവർന്ന ആക്രമികൾ നിരവധി വീടുകളും പള്ളികളും ആക്രമിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങിയ താണ്ഡവം നാലു മണിക്കൂറോളം നീണ്ടുവെന്ന് ദൊരാന സ്വദേശി മുഹമ്മദ് ഹകീം പറഞ്ഞു. വീടുകൾക്കും പള്ളികൾക്കും മുകളിലുണ്ടായിരുന്ന പച്ച പതാകകൾ പറിച്ചുമാറ്റി പകരം കാവി പതാകകൾ സ്ഥാപിച്ചു. ഗ്രാമത്തിൽനിന്ന് രക്ഷപ്പെേട്ടാടിയവരെ അടുത്ത ഗ്രാമത്തിലേക്ക് കടക്കാനാകാതെ അവിടെയും ആക്രമിച്ചു. ഗ്രാമത്തിലെ എട്ടു വലിയ വീടുകളും കടകളും കൊള്ളയടിച്ചുവെന്നും പണവും ആഭരണവുമായി ഒമ്പതു ലക്ഷം രൂപ തെൻറ വീട്ടിൽനിന്ന് കവർന്നുവെന്നും ഹകീം പറഞ്ഞു. സമാനമായ ആക്രമണം മണ്ഡ്സോറിന് പുറമെ ഇന്ദോർ, ഉൈജ്ജൻ ജില്ലകളിലും അരങ്ങേറി.
ആക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ കണ്ട് മുസ്ലിം പ്രതിനിധി സംഘം നിവേദനം നൽകി. ദൊരാനയിലെ പള്ളി ആക്രമിച്ച് പള്ളി മിനാരത്തിൽ കയറി കാവി പതാക കെട്ടുന്നതിെൻറയും പാകിസ്താനിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടതിെൻറയും ചിത്രങ്ങൾ പ്രശാന്ത് ഭൂഷൺ പങ്കുവെച്ചു. ഇസ്ലാമിക രാജ്യമായ പാകിസ്താനിൽ ഹിന്ദു ന്യൂനപക്ഷ ക്ഷേത്രം തകർക്കപ്പെട്ടപ്പോൾ ആക്രമികളെ അറസ്റ്റ് ചെയ്തുവെന്നും മാധ്യമങ്ങൾ അത് വിഷയമാക്കിയെന്നും എന്നാൽ, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമങ്ങൾ മൗനം പാലിച്ചെന്നും ആക്രമികൾക്കെതിരെ നടപടിയെടുത്തില്ലെന്നും ഭൂഷൺ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിലെ മീറത്തിലെ മാവിമീര ഗ്രാമത്തിൽനിന്നു ഗുജ്ജറുകളുടെ ആക്രമണത്തിനിരയായ മുസ്ലിം കുടുംബങ്ങൾ പലായനം ചെയ്തു. 'വീട് വിൽപനക്ക്' എന്ന് സ്വന്തം വീടുകൾക്ക് മേൽ പോസ്റ്ററുകൾ പതിച്ചാണ് മുസ്ലിംകൾ പലായനം ചെയ്തത്. ചെറിയ കാര്യങ്ങൾക്കുപോലും ഗ്രാമത്തിലെ ഗുജ്ജറുകൾ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് മാവീമീര ഗ്രാമത്തിലെ ശംഷാദ് പറഞ്ഞു. 40 കുടുംബങ്ങൾ ഗ്രാമം വിടുകയാണെന്നും അവരെല്ലാവരും സ്വന്തം വീടുകൾ വിൽപനക്ക് എന്ന് പോസ്റ്റർ പതിച്ചുവെന്നും ശംഷാദ് പറഞ്ഞു. ആക്രമണമുണ്ടായെന്ന് ദൗരാല പൊലീസ് സ്േറ്റഷനിലെ എസ്.എച്ച്.ഒ കിരൺ പാൽ സിങ് സ്ഥിരീകരിച്ചു. അതേസമയം, സിഗരറ്റിനെ ചൊല്ലി നേരിയ സംഘർഷമാണുണ്ടായതെന്ന് പറഞ്ഞ പൊലീസ് മുസ്ലിംകളുടെ പലായനം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.