ഹൈദരാബാദ്: റോഡിൽ കളിക്കുകയായിരുന്നു രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു. തെലങ്കാനയിലെ വാഡേപ്പള്ളിയിലാണ് സംഭവം. റോഡിൽ സ്പീഡ്ബ്രേക്കറിന്റെ സമീപത്താണ് കുട്ടിയിരുന്നിരുന്നത്. എന്നാൽ, വാഹനം ഓടിച്ചിരുന്നയാൾ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം ഇടിക്കുകയായിരുന്നു.
മാർച്ച് 16നാണ് ഹൃദയഭേദകമായ സംഭവമുണ്ടായത്. ഇതിന്റെ സി.സി.ടി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മാർച്ച് 20ാം തീയതി ചികിത്സിയിലിരിക്കെയാണ് കുട്ടി മരിച്ചത്. അതേസമയം, അപകടത്തെ തുടർന്ന് ആളുകൾക്കിടയിൽ പ്രതിഷേധമുണ്ടായിട്ടുണ്ട്.
റസിഡൻഷ്യൽ മേഖലകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.