ചണ്ഡീഗഡ്: പഞ്ചാബിലെ ഖരാറിൽ ഡ്രഗ് ഇൻസ്പെക്ടറെ വെടിവെച്ച് കൊന്നു. ഡ്രഗ് ഇൻസ്പെക്ടർ നേഹ ഷൂരിയാണ് ത ൻെറ ഓഫീസിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
പ്രതി ഓഫീസിലെത്തി നേഹക്ക് നേരെ രണ്ടു തവണ വെടിയുതിർക്കുകയായിരു ന്നു. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ തടഞ്ഞുവെച്ചതോടെ സ്വയം വെടിവെച്ചു. ഉടൻ സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന പ്രതി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഖരാറിലെ ഡ്രഗ് ആൻറ് ഫുഡ് കെമിക്കൽ ലബോറട്ടറിയിൽ സോണൽ ലൈസൻസിങ് ഓഫീഷ്യലായിരുന്നു നേഹ. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി പ്രതിക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പൊലീസിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.