ന്യൂഡൽഹി: രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ഉടൻ കർമപദ്ധതി തയാറാക്കണമെന്ന് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസി (എയിംസ്) നോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. വിദ്യാർഥികളടക്കം ലഹരിമരുന്നുകൾക്കടിമപ്പെടുന്ന പശ്ചാത്തലത്തിൽ വിഷയത്തിെൻറ പ്രാധാന്യം കണക്കിലെടുത്ത് സെപ്റ്റംബർ ഏഴിനകം കർമപദ്ധതി തയാറാക്കണമെന്നും ഇതിനുള്ള സമയപരിധി നീട്ടി നൽകില്ലെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയണമെന്നാവശ്യപ്പെട്ട് നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർഥിയുടെ നേതൃത്വത്തിലുള്ള ‘ബച്പൻ ബചാവേ ആന്ദോളൻ’ (ബി.ബി.എ) എന്ന സന്നദ്ധ സംഘടന നൽകിയ പൊതുതാൽപര്യഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 2016ൽ ലഭിച്ച ഹരജിയിൽ ആറു മാസത്തിനകം ലഹരിമരുന്ന് ഉപയോഗം തടയാൻ ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കണമെന്നും ഇതേക്കുറിച്ച് കണക്കെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം കേതിറെഡ്ഡി ജഗദീശ്വർ റെഡ്ഡി നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.