ന്യൂഡൽഹി: ചെറിയ അളവിലുള്ള ലഹരി, മയക്കു മരുന്ന് ഉപയോഗം ക്രിമിനൽ കുറ്റമല്ലാതാക്കി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാറിെൻറ പരിഗണനയിൽ. സ്വന്തമായി ഉപയോഗിച്ചതിന് ആദ്യമായി പിടിക്കപ്പെട്ടാലും ക്രിമിനൽ ശിക്ഷ നൽകുന്ന ലഹരി വസ്തു (എൻ.ഡി.പി.എസ്) നിയമത്തിലെ 27ാം വകുപ്പ് എടുത്തുകളയാനാണ് ഒരുക്കം. ആദ്യമായി പിടിക്കപ്പെടുകയാണെങ്കിൽ ഇത്തരമൊരു കുറ്റം ചുമത്തരുതെന്ന കാഴ്ചപ്പാടാണ് സർക്കാർതല ചർച്ചകളിൽ ഉയർന്നിരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്ന വിധം ഒരു മാസം നീളുന്ന ലഹരി മോചന പരിപാടിയിൽ നിർബന്ധമായി പങ്കെടുപ്പിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരാനും ഉദ്ദേശിക്കുന്നു.
മയക്കുമരുന്ന് ഉപയോഗം 27ാം വകുപ്പു പ്രകാരം ആറു മാസ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യം കിട്ടാനും പ്രയാസം. ഈ വ്യവസ്ഥ ഒട്ടേറെ പേരുടെ ജീവിതം തന്നെ താറുമാറാക്കാൻ കാരണമാവുമെന്ന കാഴ്ചപ്പാട് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം പ്രകടിപ്പിച്ചതിനോട് അനുകൂലമായ പ്രതികരണമാണ് ആഭ്യന്തര, ധനകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾക്ക്.
ലഹരി, മയക്കു മരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കുറ്റവാളികൾ എന്നതിനേക്കാൾ ഇരകളായി കാണണമെന്ന് സാമൂഹിക നീതി വകുപ്പ് വിലയിരുത്തുന്നു. അവർക്ക് വേണ്ടത് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാഹചര്യമാണ്. അതിനു സഹായിക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. ഇത്തരം കേസുകളിൽ മയക്കുമരുന്ന് ഉപയോഗം ക്രിമിനൽ കുറ്റമായി കാണരുത്. എത്ര അളവു വരെ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. സർക്കാർ വൈകാതെ നിയമേഭദഗതി രൂപപ്പെടുത്തുമെന്നും അടുത്ത പാർലമെൻറ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നുമാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.