റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസിലെ ദുംക ട്രഷറി തട്ടിപ്പ് കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവിന്‍റെ ജാമ്യാപേക്ഷയിൽ ഡിസംബർ 11ന് ജാർഖണ്ഡ് കോടതി വാദം കേൾക്കുമ്പോൽ പ്രതീക്ഷയോടെ ആർ.ജെ.ഡി. അടുത്ത ഹിയറിംഗിൽ ജാമ്യം ലഭിക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നതായി പാർട്ടി വക്താവ് സ്മിത ലക്ര പറഞ്ഞു.
'ലാലു ജിയുടെ ജാമ്യാപേക്ഷ മാറ്റിവയ്ക്കുമ്പോഴെല്ലാം, പാർട്ടി നിരാശരാകരുണ്ട്, പക്ഷേ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നീതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്' -ലക്ര പറഞ്ഞു. ലാലു ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന ബി.ജെ.പിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'അദ്ദേഹം ജയിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന്' ലക്ര പറഞ്ഞു.
ബീഹാർ നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ ലാലു പ്രസാദ് യാദവ് തന്നെ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായി ബി.ജെ.പി എം.എൽഎ ലാലൻ പാസ്വാൻ നേരത്തെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.