ദുഷ്യന്ത് ചൗതാല

'ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം'; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

ചണ്ഡീഗഢ്: ബി.ജെ.പി സർക്കാർ ന്യൂനപക്ഷമായി മാറിയ ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്ത് നൽകി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല. ഹരിയാന സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ ജെ.ജെ.പി ലോ​ക്സ​ഭ സീ​റ്റ് വി​ഭ​ജ​ന ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാണ് സഖ്യം ഉപേക്ഷിച്ചത്.

വിശ്വാസവോട്ടിന് ആവശ്യപ്പെടണമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയോട് ചൗതാല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഹൂഡ വിശ്വാസവോട്ടിന് ആവശ്യപ്പെടുന്നില്ലെങ്കിൽ അത് ഇ.ഡിയെയും സി.ബി.ഐയെയും പേടിച്ചിട്ടായിരിക്കുമെന്നും ചൗതാല വിമർശിച്ചിരുന്നു.

അതേസമയം, ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​ന് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് താ​ൽ​പ​ര്യം. ത​ട്ടി​ക്കൂ​ട്ട് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നു പ​ക​രം ഭൂ​രി​പ​ക്ഷ​ത്തോ​ടെ സ്വ​ന്തം സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നാ​കു​മെ​ന്ന് കോ​ൺ​​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

ജെ.ജെ.പി പിന്തുണ പ്രഖ്യാപിച്ചതിനെയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള ക​ർ​ഷ​ക​രോ​ഷം നാ​ല​ര​വ​ർ​ഷം ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജെ.​ജെ.​പി​ക്കെ​തി​രെ​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ജെ.​ജെ.​പി പി​ന്തു​ണ സ്വീ​ക​രി​ക്കാ​ൻ​ കോ​ൺ​ഗ്ര​സ് മ​ടി​ക്കു​ന്ന​ത്. പി​ന്തു​ണ മേ​യ് 25ന് ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

ആകെ 90 സീറ്റുള്ള ഹരിയാന നിയമസഭയിൽ രണ്ട് ഒഴിവോടെ ആകെ 88 അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ മൂന്ന് സ്വതന്ത്രർ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് സർക്കാർ ന്യൂനപക്ഷമായത്. അതേസമയം, സ്വതന്ത്രർ ഉൾപ്പെടെ 43 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. വിശ്വാസം തെളിയിക്കാൻ 45 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. ജെ.ജെ.പിയുടെ നാല് എം.എൽ.എമാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി പറ‍യുന്നത്. ഇതോടെ തങ്ങളെ പിന്തുണക്കുന്നവർ 47 ആവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

ജെ.ജെ.പിക്ക് 10 എം.എൽ.എമാരാണുള്ളത്. എന്നാൽ, ഇവരിൽ ആറ് പേരും പലകാരണങ്ങളാൽ പാർട്ടി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലയുമായി ഇടഞ്ഞുനിൽക്കുകയാണ്. കോൺഗ്രസിന് നേരത്തെ 30 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്ന് സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പക്ഷത്ത് 33 പേരായി. 

Tags:    
News Summary - Dushyant Chautala seeks floor test in Haryana Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.