മുംബൈ: ഡി.വൈ.എഫ്.ഐയുടെ 11ാമത് അഖിലേന്ത്യാ സമ്മേളനം മേയിൽ കൊൽക്കത്തയിൽ നടക്കും. മുംബൈ സെൻട്രലിൽ വെള്ളിയാഴ്ച അവസാനിച്ച പാർട്ടി ദേശീയ നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം. റിപ്പബ്ലിക് ദിന പരേഡിൽ കേരളമുൾപ്പെടെ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളിൽ സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹിക പരിഷ്കർത്താക്കളെയും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്രബോസ്, തമിഴ്നാട്ടിൽനിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളായ വി.ഒ. ചിദംബരം, വേലു നാച്ചിയാർ, ഝാർഖണ്ഡിൽനിന്നുള്ള സിദ്ധോ കാനു എന്നിവരുടെ നിശ്ചല ദൃശ്യങ്ങളാണ് ഒഴിവാക്കിയത്. 125ാം ജന്മവാർഷിക സമയത്താണ് സുഭാഷ് ചന്ദ്രബോസിന് അവഗണനയെന്നും ദേശീയ സമിതി ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വർഗീയവിരുദ്ധ ദിനമായി ആചരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.