നേപ്ൾസ്: ഇറ്റലിയിലെ നേപ്ൾസിൽ നടന്ന വേൾഡ് യൂനിവേഴ്സിറ്റി മീറ്റിൽ സ്വർണമണി ഞ്ഞ് ഇന്ത്യയുടെ ദ്യുതി ചന്ദ് ചരിത്രമെഴുതി. 23കാരിയായ ഇന്ത്യൻ താരം 100 മീറ്ററിൽ 11.32 സെക്കൻ ഡിൽ ഫിനിഷ്ചെയ്താണ് ലോക സർവകലാശാല മീറ്റിെൻറ ട്രാക്കിൽ പൊന്നണിയുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത്. നാലാം ട്രാക്കിൽ ഒാട്ടംതുടങ്ങിയ ദ്യുതി സ്വിറ്റ്സർലൻഡിെൻറ ഡെൽ േപാെൻറ (11.33), ജർമനിയുടെ ലിസ ക്വായി (11.39) എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് പൊന്നണിഞ്ഞത്.
100 മീറ്ററിലെ ദേശീയ റെക്കോഡിനുടമയായ (11.24 സെക്കൻഡ്) ദ്യുതിയിലൂടെ ലോക അത്ലറ്റിക് മീറ്റിെൻറ സ്പ്രിൻറ് ട്രാക്കിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണിത്. 2015ൽ ഷോട്പുട്ട് താരം ഇന്ദ്രജിത് സിങ് സ്വർണമണിഞ്ഞിരുന്നു.
2018 ഏഷ്യൻ ഗെയിംസിൽ 100, 200മീറ്ററുകളിൽ ദ്യുതി വെള്ളി നേടിയിരുന്നു. തെൻറ സ്വവർഗബന്ധം വെളിപ്പെടുത്തിയശേഷം ഒഡിഷക്കാരിയുടെ ആദ്യ രാജ്യാന്തര മെഡലാണിത്. ‘എന്നെ വലിച്ച് താഴെയിടൂ. ഞാൻ കരുത്തയായി തിരികെയെത്തും’ എന്ന ട്വീറ്റുമായാണ് ആഹ്ലാദം പങ്കുവെച്ചത്.
കഴിഞ്ഞദിവസം നടന്ന സെമിയിൽ 11.41സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യക്കാരി ഫൈനലിലെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കായിക മന്ത്രി കിരൺ റിജിജു എന്നിവർ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.