ആശുപത്രി അധികൃതര്‍ക്കെതിരെ ഇ. അഹമ്മദിന്‍െറ മക്കള്‍

ന്യൂഡല്‍ഹി: ഇ.അഹമ്മദിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന് വിലക്കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ മക്കള്‍ രംഗത്ത്. മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവര്‍ ആശുപത്രി അധികൃതരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അത്യാസന്ന നിലയിലുള്ള പിതാവിന്‍െറ അരികിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അനുവദിക്കണമെന്ന മകള്‍ ഫൗസിയയുടെ ആവശ്യം നിരാകരിച്ച നടപടി അംഗീകരിക്കാനാകില്ല. പിതാവിന്‍െറ അന്ത്യാഭിലാഷം നിറവേറ്റാനുള്ള മക്കളുടെ ബാധ്യതയാണ് ഇതിലൂടെ ഇല്ലാതായിരിക്കുന്നതെന്ന് മക്കൾ പറഞ്ഞു. 

വൈദ്യശാസ്ത്രത്തില്‍ അവഗാഹമുള്ള മക്കളോട് പിതാവിന് എന്ത് ചികിത്സയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല. ആശുപത്രിയിലത്തെിയ തങ്ങളോട് മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. മക്കളുടെ അനുവാദമില്ലാതെ ചികിത്സ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഇക്കാര്യത്തില്‍ എന്താണ് ഇവര്‍ക്ക് മറച്ചുവെക്കാനുള്ളതെന്നും അവര്‍ ചോദിച്ചു.

ട്രോമാകെയര്‍ ഐ.സി.യുവിലേക്ക് ഇ. അഹമ്മദിനെ മാറ്റിയ ശേഷം, ഒരു നോട്ടീസ് പതിച്ച് പ്രവേശനം വിലക്കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി. അകത്ത് എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കിയില്ല. കോൺഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് തുടങ്ങിയ പ്രമുഖരെപ്പോലും വിലക്കിയത് ദുരൂഹമാമെണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - E Ahamed suffers cardiac arrest, condition critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.