ബംഗളൂരു: ഇറക്കുമതി ചെയ്ത നിരോധിത ഇ- സിഗരറ്റുമായി മലയാളി യുവാവ് ബംഗളൂരു സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി. ദുബൈയിൽ കഴിഞ്ഞിരുന്ന ഷുഹൈബ് എന്ന യുവാവാണ് ദുബൈയിൽനിന്ന് ഡൽഹിയിലേക്ക് ഇ- സിഗരറ്റ് ഇറക്കുമതി ചെയ്തശേഷം കൊറിയർ വഴി ബംഗളൂരുവിലെത്തിച്ച് വിൽപന നടത്തിവന്നത്.
എസ്.ജി പാളയയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഇവ ആവശ്യക്കാർക്കായി പാൻ മസാല കടകളിലൂടെ വിറ്റുവരികയായിരുന്നു. ആറു കോടിയോളം വിലവരുന്ന 6,000 ഇ -സിഗരറ്റാണ് പിടിച്ചെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.