തമിഴ്​നാട്ടിൽ ഇ-പാസ്​ നിർബന്ധമാക്കുന്നു; വ്യാപാരാവശ്യങ്ങൾക്ക്​ എത്തുന്നവർക്ക്​ ക്വാറൻറീൻ വേണ്ട

ചെന്നൈ: പുതുച്ചേരി, കർണാടക, ആന്ധ്ര ഒഴികെ മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ തമിഴ്​നാട്ടിലെത്തുന്നവർക്ക്​ ഇ-പാസ്​ നിർബന്ധമെന്ന്​ തമിഴ്​നാട്​ സർക്കാർ. സംസ്ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ്​ പുതിയ ഉത്തരവ്​​.

വിദേശത്തുനിന്ന്​ വരുന്നവർക്ക്​ ഇ-പാസും കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും ​ആവശ്യമാണ്​. മൂന്നു ദിവസത്തെ വ്യാപാരാവശ്യങ്ങൾക്കായി തമിഴ്​നാട്ടിലെത്തുന്നവരെ​ ക്വാറൻറീനിൽനിന്ന്​ ഒഴിവാക്കുമെന്നും അറിയിപ്പിൽ പറയുന്നു. 

Tags:    
News Summary - E-pass mandatory in Tamil Nadu; Those who come for business do not need quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.