ന്യൂഡൽഹി: സുരക്ഷിതവും നൂതനവുമായ ഇ-പാസ് പോർട്ടുകൾ ഈ വർഷം തന്നെ നൽകി തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) ചിപ്പ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ ഉണ്ടാവും. ബുക്ക് രൂപത്തിലുള്ള പാസ് പോർട്ടിലെ വ്യക്തിപരമായ വിവരങ്ങളെല്ലാം ചിപ്പിൽ ഡിജിറ്റൽ രൂപത്തിൽ ഉൾച്ചേർത്തിരിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെന്റിൽ പറഞ്ഞു.
സമ്പർക്ക രഹിത സ്മാർട്ട്കാർഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഐ.സി.എ.ഒയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമാണ് ഇ-പാസ് പോർട്ട്.
കൃത്രിമം കാണിച്ചാൽ സംവിധാനത്തിന് തിരിച്ചറിയാനാവും. യാത്രഘട്ടങ്ങളിലെ പരിശോധനയിൽ പാസ് പോർട്ട് അംഗീകരിക്കപ്പെടില്ല -മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.