ന്യൂഡൽഹി: പ്രിൻറ് ചെയ്ത ബുക്ലറ്റ് പാസ്പോർട്ടുകളോട് അടുത്ത വർഷം തന്നെ ഇന്ത്യക്കാർ ഗുഡ് ബൈ പറയേണ്ടിവരും. 2021 മുതൽ പൗരൻമാർക്ക് ഇ-പാസ്പോർട്ടുകൾ മാത്രം വിതരണം ചെയ്യുന്നതിനായുള്ള തയാറെടുപ്പിലാണ് കേന്ദ്രം. പദ്ധതി നടപ്പിലാക്കാനായുള്ള വിവര സാേങ്കതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി അനുയോജ്യരായ ഏജൻസിയെയും കേന്ദ്രം അന്വേഷിച്ച് തെരഞ്ഞെടുക്കും. ട്രയൽ അടിസ്ഥാനത്തിൽ നിലവിൽ 20000 ഒഫീഷ്യൽ, ഡിപ്ലോമാറ്റിക് ഇ-പാസ്പോർട്ടുകൾ രാജ്യം വിതരണം ചെയ്തിട്ടുണ്ട്.
വ്യാജ പാസ്പോർട്ടുകൾ തയാറാക്കുന്നത് തടയുന്നതിനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് പുതിയ രീതിയിലേക്ക് മാറുന്നതെന്നാണ് വിശദീകരണം. ഇതിനായി ഇലക്ട്രോണിക് മൈക്രോപ്രൊസസർ ചിപ്പുമായിട്ടാണ് ഇ-പാസ്പോർട്ടുകൾ വരാൻ പോകുന്നത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുക്കും പാസ്പോർെട്ടന്നും അധികൃതർ പറയുന്നു.
ഇന്ത്യയിലെ 36 പാസ്പോർട്ട് ഒാഫീസുകളിൽ നിന്നും ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യും. അതിനുള്ള സംവിധാനങ്ങൾ എല്ലാ ഒാഫീസുകളിലും ലഭ്യമാക്കിയതിന് ശേഷമായിരിക്കുമത്. മണിക്കൂറിൽ 10000 മുതൽ 20000 വരെ ഇ-പാസ്പോർട്ടുകൾ നൽകാനുള്ള പ്രത്യേക സംവിധാനം പാസ്പോർട്ട് ഒാഫീസുകളിൽ ഒരുക്കും. പുതുതായി പാസ്പോർട്ട് എടുക്കുന്നവർക്കും റീ-ഇഷ്യൂ ചെയ്യുന്നവർക്കും 2021 മുതൽ ഇ-പാസ്പോർട്ടുകളായിരിക്കും നൽകുകയെന്നും എക്കണോമിക് ടൈംസിെൻറ റിപ്പോർട്ടിൽ പറയുന്നു.
ഇ-പാസ്പോർട്ടുകൾ രാജ്യത്ത് എത്രയും പെട്ടന്ന് നടപ്പിലാക്കുമെന്ന സൂചന നൽകിക്കൊണ്ട്, പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് സംവിധാനം ഇന്ത്യയിലെ യാത്രാ രേഖകളുടെ സുരക്ഷയെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.