ന്യൂഡൽഹി: ലശ്കർ കമാൻഡർ അബു ഇസ്മാഇൗൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സേർച്ച് റിസൽട്ടുകൾ ബ്ലോക്ക് ചെയ്ത് ട്വിറ്റർ. അമർനാഥ് ഭീകരാക്രമണത്തിെൻറ സുത്രധാരനെന്ന് കരുതുന്ന ലശ്കർ കമാൻഡറെ സുരക്ഷ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അബു ഇസ്മാഇൗൽ എന്ന വാക്ക് ട്വിറ്ററിൽ ട്രെൻഡിങ്ങായത്. തുടർന്ന് അബു ഇസ്മാഇൗൽ എന്ന വാക്ക് സേർച്ച് റിസൽട്ടുകളിൽ നിന്ന് ട്വിറ്റർ ഒഴിവാക്കുകയായിരുന്നു.
എന്നാൽ പിന്നീട് അബു ഇസ്മാഇൗൽ എന്ന പേര് ഒഴിവാക്കാതെ ലശ്കർ കമാൻഡറുമായി ബന്ധപ്പെട്ട് സേർച്ച് റിസൽട്ടുകൾ മാത്രം ട്വിറ്റർ ഒഴിവാക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലശ്കർ കമാൻഡർ അബു ഇസ്മാഇൗൽ കൊല്ലപ്പെട്ടത്. ജൂലായിൽ 10ന് അനന്തനാഗിൽ അമർനാഥ് യാത്രികർ സഞ്ചരിച്ച ബസിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അബു ഇസ്മാഇൗൽ.
അബു ഇസ്മായിലിെൻറ മരണം; ശ്രീനഗറിൽ നിരോധനാജ്ഞ
അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ അബു ഇസ്മായില്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീനഗറിൽ പലയിടത്തും നിയന്ത്രണങ്ങളേർപ്പെടുത്തി. മുൻകരുതൽ നടപടിയായി ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവാഇസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. നഗരത്തിലെ നൗഹട്ട, എം.ആർ. ഗഞ്ച്, റെയ്നവരി, ഖന്യാർ, സഫകദൽ എന്നീ െപാലീസ് സ്റ്റേഷൻ അതിർത്തികളിലാണ് 144 ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.