വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ ബി.ജെ.പി പ്രവർത്തകരോട് മോദി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ ബി.ജെ.പി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, ഓരോ വോട്ടും പ്രധാനമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

ഉത്തർപ്രദേശ് ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രഖ്യാപിച്ചതിന് ശേഷം പാർട്ടി പ്രവർത്തകർ ഉൾപ്പെടുന്ന പ്രധാനമന്ത്രിയുടെ ആദ്യത്തെ രാഷ്ട്രീയ സംവാദമായിരുന്നു ഇത്.

കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനുവരി 22 വരെ റോഡ് ഷോകൾ, റാലികൾ, പദയാത്രകൾ എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.

Tags:    
News Summary - Each Vote Important, We Must Tell People To Vote: PM Modi Urges BJP Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.