മുംബൈ: മഹാരാഷ്ട്രയിലെ കൊയാന ഡാമിനടുത്ത് ഭൂചലനം. ശനിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
സങ്ലി, കോലാപൂർ ജില്ലകളിൽ ഭൂകമ്പത്തിെൻറ പ്രകമ്പനം ഉണ്ടായി. ഞായറാഴ്ച രാവിലെയാണ് ഇത് ഭൂകമ്പമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
ഭൂമിക്കടിയിൽ 10 കിലോ മീറ്ററിലാണ് താഴ്ചയിൽ പ്രഭവകേന്ദ്രം.120 കിലോ മീറ്റർ വരെ ഭൂകമ്പത്തിെൻറ പ്രകമ്പനം എത്തി. 15 സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.