കൊൽക്കത്ത: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഭാഗിക വിലക്ക്. റോഡ് ഷോകൾ, പദയാത്രകൾ, വാഹന റാലികൾ തുടങ്ങിയവ അനുവദിക്കില്ല. പൊതു പരിപാടികളിൽ പെങ്കടുക്കുന്നവരുടെ എണ്ണം 500ൽ താഴെയായി ചുരുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബംഗാളിൽ രണ്ടുഘട്ട തെരഞ്ഞെടുപ്പുകൾ കൂടിയാണ് നടക്കാനുള്ളത്. ഏപ്രിൽ 26നും ഏപ്രിൽ 29നുമാണ് തെരഞ്ഞെടുപ്പുകൾ നടക്കുക. ആളുകൾ കൂട്ടംകൂടാതിരിക്കാനും രോഗവ്യാപനതോത് ഉയരാതിരിക്കാനുമാണ് നിയന്ത്രണം. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയത്.
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
റോഡ് ഷോകൾക്കും മറ്റും വിലക്ക് ഏർപ്പെടുത്തിയേതാടെ രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി അനുമതി വാങ്ങിയിരുന്ന പരിപാടികൾ ഉൾപ്പെടെ റദ്ദാക്കി. ബുധനാഴ്ച 11948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.