പപ്പു എന്ന വാക്ക്​ ഉപയോഗിക്കുന്നതിന്​ ബി.ജെ.പിക്ക്​ വിലക്ക്​

അഹമ്മദാബാദ്​: തെരഞ്ഞെടുപ്പ്​ പരസ്യങ്ങളിൽ പപ്പു എന്ന വാക്ക്​ ഉപയോഗിക്കുന്നതിന്​ ബി.ജെ.പിക്ക്​ വിലക്ക്​. ഇലക്​ട്രോണിക്​ മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങളിൽ വാക്ക്​ ഉപയോഗിക്കരുതെന്നാണ് ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​​ കമീഷൻ നിർദേശിച്ചിരിക്കുന്നത്​. പപ്പുവെന്ന വാക്ക്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതാണെന്ന്​ കോൺഗ്രസ് നേരത്തെ​ ആരോപിച്ചിരുന്നു.

ഇലക്​ട്രോണിക്​ തെരഞ്ഞെടുപ്പ്​ പരസ്യത്തി​​െൻറ സ്​ക്രിപ്​റ്റ്​  നേരത്തെ തന്നെ കമീഷന്​ മുമ്പാകെ സമർപ്പിച്ചിരുന്നുവെന്നും അപ്പോഴാണ്​ കമീഷൻ പപ്പു എന്ന വാക്ക്​ ഒഴിവാക്കണമെന്ന്​ നിർദേശിച്ചതെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. പുതിയ സാഹചര്യത്തിൽ പപ്പു എന്ന വാക്ക്​ ഒഴിവാക്കി പരസ്യത്തിനുള്ള പുതിയ സ്​ക്രിപ്​റ്റ്​ സമർപ്പിക്കുമെന്നും ബി.ജെ.പി അറിയിച്ചു. പരസ്യത്തി​​െൻറ സ്​ക്രിപ്​റ്റിൽ എവിടെയും പപ്പുവെന്ന പദവുമായി രാഹുൽ ഗാന്ധിയെ ബന്ധപ്പെടുത്തുന്നില്ലെന്നും ബി.ജെ.പി വ്യക്​തമാക്കി

സാമൂഹിക മാധ്യമങ്ങളിലൂടെ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കളിയാക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന പദമാണ്​​ പപ്പു. ഇതിനെതിരെ കോൺഗ്രസ്​ മുമ്പ്​ തന്നെ രംഗത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - EC bars Gujarat BJP from using ‘Pappu’ in electronic advertisement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.