'തെരഞ്ഞെടുപ്പ് കമീഷൻ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെ'    

ന്യൂഡൽഹി: മഹാഭാരതത്തിൽ മകനായ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മധ്യപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബാലറ്റ് വോട്ടിംഗ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വോട്ടിങ് മെഷീനുകൾ കൃത്യവും സത്യസന്ധവുമായിരുന്നു.  യന്ത്രത്തിന്‍റെ നിർമാണ വേളയിൽ തന്നെ കൃത്രിമം നടത്തി എ.എ.പിയെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - EC behaving like Dhritarashtra: Arvind Kejriwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.