ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ബ്രാഞ്ചിനെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവ് മുഖ്യമന്ത്രിയായാൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പിന്തുണയുമില്ലാതെ ഒരു യുവാവ് മൽസരിക്കുകയാണ്. അയാളുടെ കുടുംബാംഗങ്ങളെല്ലാം ജയിലിലാണ്. സി.ബി.ഐയും ആദായ നികുതി വകുപ്പും അയാൾക്ക് പിന്നിലുണ്ട്. തേജസ്വി ഭൂരിപക്ഷം വോട്ടുകളും നേടി മുഖ്യമന്ത്രിയായാൽ അദ്ഭുതപ്പെടാനില്ലെന്ന് റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ മറ്റൊരു ബ്രാഞ്ചാണ്. അതാണ് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന ബി.ജെ.പി വാഗ്ദാനത്തിൽ അവർ ചട്ടലംഘനം കാണാതിരുന്നത്. പങ്കജ് മുണ്ടെ ശിവസേനയിൽ ചേരുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്നും റാവത്ത് പറഞ്ഞു.
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പാണ് പൂർത്തിയായത്. 55.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. നവംബർ 3, നവംബർ ഏഴ് തീയതികളിലാണ് രണ്ട്, മൂന്ന് ഘട്ട വോട്ടെടുപ്പുകളും നടക്കും. നവംബർ 10നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.