ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേള്ളനം നടത്തുന്നുണ്ട്. തീയതി പ്രഖ്യാപനം വാർത്തസമ്മേളനത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18നാണ് അവസാനിക്കുന്നത്. 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 111 എം.എൽ.എമാരും കോൺഗ്രസിന് 62 പേരുമുണ്ട്. ഹിമാചൽപ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്.

ഹിമാചൽപ്രദേശിൽ ബി.ജെ.പിക്ക് 45 എം.എൽ.എമാരും കോൺഗ്രസിന് 20 പേരുമുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡേ എന്നിവർ ഇരു സംസ്ഥാനങ്ങളിലുമെത്തി തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയിരുന്നു. 

Tags:    
News Summary - EC likely to announce poll schedule for Gujarat, Himachal Pradesh today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.