ശ്രീനഗർ: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച സംശയം ദൂരീകരിക്കണമെന്ന് ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ല തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ‘‘വോട്ടുയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചന കഥകളിൽ എനിക്ക് സംശയമുണ്ട്. അതോടൊപ്പം, അവയുടെ അപ്രമാദിത്വത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും എെൻറ ഉള്ളിലും ചോദ്യങ്ങളുയരുന്നു’’ -അദ്ദേഹം ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ വോട്ടുയന്ത്രത്തിൽ തകരാറുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരാതികൾ തെരഞ്ഞെടുപ്പുകമീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.