അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്; തെര. കമ്മീഷൻ ഇന്ന് തീയതി പ്രഖ്യാപിക്കും

ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമ​സഭ തെരഞ്ഞെടുപ്പി​ന്‍റെ തീയതി ശനിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 3.30 തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനത്തിലൂടെ അറിയിക്കും.

ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പാർട്ടികളുടെ വമ്പൻ റാലികൾക്കും പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ടാകും. ഒമിക്രോൺ വ്യാപനത്തി​ന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തർപ്രദേശിൽ സന്ദർശനം നടത്തിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായവും തേടിയിരുന്നു.

അതേസമയം യു.പിയിൽ ഉൾപ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഉത്തർ​പ്രദേശിൽ വിർച്വൽ റാലികളും ഓൺലൈൻ പ്രചാരണവും വ്യാപിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. 

Tags:    
News Summary - EC to announce schedule for assembly polls in 5 states at 3 30 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.