ആന്ധ്രയിലെ അഞ്ച്​ ബൂത്തുകളിൽ മെയ്​ ആറിന്​ റീപോളിങ്​

അമരാവതി: ആ​ന്ധ്രപ്രദേശിലെ അഞ്ച്​ ബൂത്തുകളിൽ മെയ്​ ആറിന്​ റീ പോളിങ്​ നടത്തുമെന്ന്​ ​തെരഞ്ഞെടുപ്പ്​ കമീഷൻ. ഗ ുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ ബൂത്തുകളിലാണ്​ റീ പോളിങ്​ നടത്തുക.

മെയ്​ ഒന്നിനാണ്​ ഇതു സംബന്ധിച്ച നോട്ടീസ്​ കമീഷൻ പുറത്തിറക്കിയത്​. റി​ട്ടേണിങ്​ ഓഫീസർമാരും തെരഞ്ഞെടുപ്പ്​ നിരീക്ഷകരും നൽകിയ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടിയെന്ന്​ കമീഷൻ വ്യക്​തമാക്കുന്നു.

മൂന്നു ജില്ലകളി​െലയും കലക്​ടർമാരാണ്​ കമീഷന്​ റിപ്പോർട്ട്​ നൽകിയത്​. തെരഞ്ഞെടുപ്പ്​ നടന്ന ഏപ്രിൽ 11ന്​ പ്രദേശങ്ങളിൽ നടന്ന അക്രമ സംഭവങ്ങളും വോട്ടിങ്​ മെഷീനിലെ തകരാറുകളും മറ്റു സാഹചര്യങ്ങളും വോട്ടർമാർക്ക്​ ന്യായപൂർവം വോട്ട്​ ചെയ്യാനുള്ള അന്തരീക്ഷം നൽകിയില്ലെന്നായിരുന്നു റിപ്പോർട്ട്​​. ഈ റിപ്പോർട്ട്​ പ്രകാരമാണ്​ മെയ്​ ആറിന്​ റീപോളിങ്​ നടത്താൻ തീരുമാനിച്ചത്​.

ഏപ്രിൽ 11നായിരുന്നു ആന്ധ്രയിൽ 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്​ സഭാ മണ്ഡലങ്ങളിലേക്കുമുള്ള പോളിങ്​ നടന്നത്​.

Tags:    
News Summary - ECI Orders Re polling in Andra - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.