ന്യൂഡൽഹി: ലോക്സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസായ മുന്നാക്ക സംവരണ ബില്ലിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ പ്രതി ഷേധം. ബിൽ പരിഗണനക്ക് എടുത്തപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് സഭ രണ്ട് മണി വരെ നിർത്തിവെ ച്ചു. വീണ്ടും ചേർന്നപ്പോഴും സഭയിൽ വാക്പേര് തുടർന്നു.
ബിൽ സെലക്റ്റ് കമ്മറ്റിക്ക് വിടണമെന്ന് ഡി.എം.കെ എം.പി കനിമൊഴി ആവശ്യപ്പെട്ടു. വോട്ടിങ്ങും ബില്‍ അവതരണവും ഒരു ദിവസം സാധിക്കില്ല. ബില്‍ പൂര്‍ണമല്ല. എന്താണ് നിങ് ങള്‍ക്ക് ഇത്ര ധൃതിയെന്നും കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി ചോദിച്ചു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ഡി.എം.കെയും നോട്ടീസ് നൽകി. നടപടിക്രമങ്ങൾ ലംഘിച്ചെന്നും രാജ്യസഭയെ കേന്ദ്ര സർക്കാർ റബ്ബർ സ്റ്റാംപാക്കി മാറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു.
രാജ്യസഭ തടസ്സപ്പെടുത്താനാണ് കോൺഗ്രസ് പലവിഷയങ്ങൾ മുന്നോട്ട് കൊണ്ടുവരുന്നതെന്നും ‘ബില്ലിനെ എതിർക്കുന്നുവെന്ന്’ നേരിട്ട് വിളിച്ച് പറയാനുള്ള ധൈര്യം കോൺഗ്രസ് കാട്ടണമെന്നും ബി.ജെ.പി വെല്ലുവിളിച്ചു. ബില്ല് വോട്ടിനിടാൻ തന്നെയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
രാജ്യസഭ വീണ്ടും ചേർന്നപ്പോൾ സംവരണ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഡി.എം.കെ അംഗം കനിമൊഴി പ്രമേയം അവതരിപ്പിച്ചു. കനിമൊഴിയുടെ പ്രമേയത്തെ ഇടതുപക്ഷം, ടി.ഡി.പി, ആർ.ജെ.ഡി, എ.എ.പി, ജെ.ഡി.എസ് എന്നീ പാർട്ടികൾ പിന്തുണച്ചു. ചർച്ചകൾക്ക് ശേഷം പ്രമേയം വോട്ടിനിടാമെന്ന് അധ്യക്ഷൻ അറിയിച്ചു.
ലോക്സഭയിൽ വൻ ഭൂരിപക്ഷത്തിൽ പാസായ ബിൽ രാജ്യ സഭയിലും പാസാകുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി എം.പി പ്രഭാത് ഝാ പറഞ്ഞു. ബില്ലിെൻറ പേരിൽ രാജ്യസഭ വാക്പോരിന് സാക്ഷ്യം വഹിച്ചു.
സംവരണത്തിെൻറ ചരിത്രം മനസിലാക്കണമെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ബിൽ അവതരിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങൾ നഷ്ടമായതിെൻറ പശ്ചാത്തലത്തിലാണെന്നും ആരോപിച്ചു.
കഴിഞ്ഞ നാലു വർഷത്തിനിടെ 11 മില്യൺ തൊഴിലവസരങ്ങൾ നഷ്ടമായി. തൊഴിലവസരങ്ങളില്ലെങ്കിൽ എങ്ങനെയാണ് ജോലിക്ക് സംവരണം നൽകുക എന്നും ശർമ ചോദിച്ചു. ചർച്ചകളൊന്നും കൂടാതെ ഒരു ദിവസം കൊണ്ട് ബിൽ പാസാക്കി ബൈപാസിലൂടെ നിയമ നിർമാണം നടത്താനുള്ള ശ്രമമാണ് സർക്കാറിെൻറതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ട് വനിതാ സംവരണ ബിൽ പാസാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.