ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ജീവനക്കാരെ നിയമിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുല്ല ഖാന്റെ മൂന്ന് കൂട്ടാളികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സീഷാൻ ഹൈദർ, ദൗദ് നാസിർ, ജാവേദ് ഇമാം സിദ്ദിഖി എന്നിവരാണ് പിടിയിലായവർ. ഇവർക്കിടയിൽ സംശയാസ്പദമായ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഖ്ല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമാനത്തുല്ല ഖാന്റെ വീട് കഴിഞ്ഞ മാസം ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. വഖഫ് ബോർഡിൽ നിയമവിരുദ്ധമായി ജീവനക്കാരെ റിക്രൂട്ട് ചെയ്തതിൽനിന്ന് ഖാൻ അനധികൃതമായി പണം സമ്പാദിച്ചതായും ഇത് കൂട്ടാളികളുടെ പേരിൽ സ്വത്തുക്കൾ വാങ്ങാൻ നിക്ഷേപിച്ചതായും ഇ.ഡി ആരോപിച്ചിരുന്നു. 2018-2022 കാലയളവിൽ അമാനത്തുല്ല ഖാനായിരുന്നു വഖഫ് ബോർഡ് അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.