ന്യൂഡൽഹി: അയ്യായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രബാങ്ക് മുൻ ഡയറക്ടർ അറസ്റ്റിൽ. അനൂപ് പ്രകാശ് ഗാർഗിനെയാണ് ദിവസം മുഴുവൻ ചോദ്യംചെയ്ത ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കും.
ഗുജറാത്ത് കേന്ദ്രമായ സ്റ്റെർലിങ് ബേയാടെക് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ ഗഗൻ ധവാനെ കഴിഞ്ഞവർഷം നവംബറിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ആദ്യം സി.ബി.െഎയും തുടർന്ന് ഇ.ഡിയും ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആന്ധ്രബാങ്കിെൻറ നേതൃത്വത്തിലുള്ള കൺസോർട്യത്തിൽനിന്ന് 5,000 കോടിയിലേറെ സ്റ്റെർലിങ് ബയോടെക് വായ്പയെടുത്തിരുന്നു. ഇത് കിട്ടാക്കടമായി മാറിയിരിക്കുകയാണ്. 2016 ഡിസംബർ 31െല കണക്കു പ്രകാരം കമ്പനിയുടെ മൊത്തം കുടിശ്ശിക 5,383 കോടിയാണ്.
സ്റ്റെർലിങ് ബയോടെക് ഡയറക്ടർമാരായ ജയന്തിലാൽ സന്ദേശര, ദീപ്തി ചേതൻ സന്ദേശര, രാജ്ഭൂഷൺ ഒാംപ്രകാശ് ദീക്ഷിത്, നിതിൻ ജയന്തിലാൽ സന്ദേശര, വിലാസ് ജോഷി, ഗാർഗ് തുടങ്ങിയവരെ നേരത്തേ സി.ബി.െഎ കസ്റ്റഡിയിലെടുത്തിരുന്നു. 2008-09ൽ ആന്ധ്ര ബാങ്ക് ഡയറക്ടർ ഗാർഗിന് 1.52 കോടി നൽകിയതായി സ്റ്റെർലിങ് ബയോടെക് ഡയറക്ടർമാരായ സന്ദേശര സഹോദരരുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
2011ലാണ് എൻഫാഴ്സ്മെൻറ് ഡയറി കണ്ടെടുത്തത്. സന്ദേശര സഹോദരരുടെ ബിനാമി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിച്ച ഇൗ പണം ഗാർഗ് കൊൽക്കത്ത കേന്ദ്രമായ കടലാസ് കമ്പനികളിൽ നിക്ഷേപിച്ചെന്ന് ഇ.ഡി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.