ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിന്‍റെ 1.62 കോടി വരുന്ന ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം സൂരജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ തുക, സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്.
സൂരജിന്‍റെ സ്വത്തുവകകൾ നേരത്തെയും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇപ്പോഴത്തേതുകൂടി കൂട്ടിയാൽ കണ്ടുകെട്ടിയ ആസ്തി 10.43 കോടി രൂപയാണ്. 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു സൂരജ്. കേരളത്തിൽ വിജിലൻസ്-അഴിമതി നിരോധന വിഭാഗം ഫയൽചെയ്ത കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണ കേസ് രജിസ്റ്റർ ചെയ്തത്.
സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും നിരവധി സ്ഥലത്ത് ഭൂമിയും മറ്റ് ആസ്തികളും സൂരജ് വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി ഇ.ഡി അധികൃതർ വിശദീകരിച്ചു. സഹായിയെ ബിനാമിയാക്കി വാഹനവും വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.