ന്യൂഡൽഹി: സംസ്ഥാനത്തെ മണൽഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ മണിക്കൂറുകൾ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
ജലന്ധറിലെ ഇ.ഡി മേഖല ഓഫിസിൽ ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹം മടങ്ങിയത്. മണൽഖനന കേസിൽ തന്നെ വിളിപ്പിച്ചതായി ചന്നി ട്വിറ്ററിൽ കുറിച്ചു.
ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് തലേന്ന് ചന്നിയുടെ ബന്ധു ഭൂപീന്ദർ സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഭൂപീന്ദർ സിങ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞവർഷം നവംബറിലാണ് മണൽഖനനവുമായി ബന്ധപ്പെട്ട് പൊലീസ് കള്ളപ്പണ കേസ് രജിസ്റ്റർ ചെയ്യുന്നത്.
മണൽഖനനത്തിന് ഉപയോഗിച്ചിരുന്ന ടിപ്പറുകൾ, ട്രക്കുകൾ, ജെ.സി.ബി മെഷീനുകൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.