ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയേയും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ്ങ് ഹൂഡയേയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പണം വെളുപ്പിക്കുന്നതിനായി നാഷണൽ ഹെറാൾഡ്ന്യൂസ്പേപ്പർ പ്രസാധകൻ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡി(എ.ജെ.എല്ലി)ന് അനധികൃതമായി സ്ഥലം അനുവദിച്ചുവെന്ന കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.
എ.െഎ.സി.സി ദേശീയ ട്രഷററായ വോറ(88)യെ അദ്ദേഹത്തിെൻറ വീട്ടിൽ വച്ച് രണ്ടു ദിവസം മുമ്പാണ് േചാദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഹൂഡ െയ ഛണ്ഡീഗഡിൽ വച്ചും ചോദ്യം ചെയ്തു.
എ.െജ.എല്ലിെൻറ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമാണ് വോറ. അതിനാലാണ് അദ്ദേഹത്തെ േചാദ്യം ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിെൻറ ആവശ്യപ്രകാരം പ്രായം പരിഗണിച്ചാണ് വീട്ടിൽ വച്ച് ചോദ്യം ചെയ്തത്.
കഴിഞ്ഞ വർഷമാണ് ഹൂഡക്കും എ.ജെ.എൽ ജീവനക്കാർക്കുമെതിരെ പണം വെളുപ്പിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ഹൂഡക്കും സ്ഥലം അനുവദിച്ച് നൽകിയ ഹരിയാന നഗര വികസന അതോറിറ്റിയിലെ ജീവനക്കാർക്കുമെതിരെ വഞ്ചനക്കും അഴിമതിക്കും ഹരിയാന വിജിലൻസ് ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നും ഹൂഡ പറഞ്ഞു. ഇന്ത്യൻ ക്രിമിനൽ നിയമത്തിെൻറ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു പ്രവർത്തകൻ നടത്തിയ വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ ചേർത്താണ് ഹൂഡക്കെതിരെ കേസെടുത്തിട്ടുള്ളത്.
ആരോപണവിധേയമായ സ്ഥലം 1982ൽ എ.ജെ.എല്ലിന് അനുവദിച്ചതാണ്. 1996ൽ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ബൻസി ലാലിെൻറ നേതൃത്വത്തിലുള്ള ഹരിയാന വികാസ് പാർട്ടി സർക്കാർ തിരിച്ചു പിടിച്ചിരുന്നു. എന്നാൽ 2005ൽ കോൺഗ്രസ് നേതൃത്വം അധികാരത്തിൽ വന്നപ്പോൾ സ്ഥലം വീണ്ടും എ.ജെ.എല്ലിന് നൽകി. പൊതു ലേലത്തിലൂടെയല്ലാതെ എ.ജെ.എല്ലിന് ഭൂമി അനുവദിച്ച നടപടി നഗര വികസന വകുപ്പിന് വൻ നഷ്ടം വരുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.